യുഎഇയെ അപമാനിച്ച കുറ്റത്തിന് കുവൈത്ത് മുൻ എം.പിക്ക് ശിക്ഷ
കുവൈത്ത് സിറ്റി: സഹോദര രാജ്യമായ യുഎഇയെ അപമാനിച്ച കുറ്റത്തിന് കുവൈത്ത് മുൻ എം.പിക്ക് ശിക്ഷ. ആറ് മാസം കഠിന തടവും 2000 കുവൈത്തി ദിനാർ പിഴയുമാണ് അപ്പീൽ കോടതി വിധിച്ചത്. കേസിൽ നേരത്തെ കീഴ്‍കോടതി പുറപ്പെടുവിച്ച വിധി തിരുത്തിക്കൊണ്ടാണ് മുൻ എം.പി നാസർ അൽ ദുവൈലക്ക് അപ്പീൽ കോടതി ശിക്ഷ വിധിച്ചത്. കേസിൽ നേരത്തെ നാസർ അൽ ദുവൈലയെ കീഴ്‍കോടതി കുറ്റവിമുക്തനാക്കി മോചിപ്പിച്ചിരുന്നു. ഇതിനെതിരെ കുവൈത്ത് വിദേശകാര്യ മന്ത്രാലയമാണ് അപ്പീൽ കോടതിയെ സമീപിച്ചത്.


