ആർഎസ് എസ് - സിപിഎം സംഘർഷം: കാഞ്ഞങ്ങാട് ദ്രുതകർമ്മ സേനയെ വിന്യസിച്ചു


കാഞ്ഞങ്ങാട്: കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട്-കൊളവയലിലെ ആർഎസ് എസ് - സിപിഎം സംഘർഷം കണക്കിലെടുത്ത് സ്ഥലത്ത് ദ്രുതകർമ്മ സേനയെ വിന്യസിച്ചു. കാഞ്ഞങ്ങാട് സേന ഫ്ലാഗ് മാർച്ച്‌ നടത്തി.

സംഘർഷത്തിന് നേരിയ അയവ് വന്നെങ്കിലും ഇന്നലെ രാത്രിയിൽ ഇരു കൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി. ബിജപിയും ആർഎസ് എസും വ്യാപക അക്രമം അഴിച്ച് വിടുകയാണെന്നും നിരപരാതികളെ കൊലയ്ക്ക് കൊടുക്കുകയാണെന്നും സിപിഎം ആരോപിച്ചു.

സിപിഎം മനപ്പൂർവ്വം പ്രശ്നങ്ങൾ സൃഷ്ട്ടിക്കുകയാണെന്നും, കൊളവയലിൽ യാതൊരു പ്രകോപനത്തിനും ആർഎസ് എസ് ശ്രെമിച്ചിട്ടില്ലെന്നും കുട്ടികളെ ആക്രമിക്കുകയും അതിനു തടസം പിടിക്കാൻ പോയവരെ വെട്ടി പരിക്കേൽപ്പിക്കുകയുമാണ് സിപിഎം ചെയ്തതെന്ന് ആർഎസ് എസ് ആരോപിച്ചു.

വിവേകാനന്ദ വിദ്യാമന്ദിരവും സ്ഥലത്തെ വീടുകളും അടിച്ച് തകർത്ത സിപിഎം നടപടി അപലപനീയമാണെന്ന് വിദ്യാ മന്ദിരം ഭാരവാഹികൾ പറഞ്ഞു. കോളവയൽ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു ഭാരവാഹികൾ.

You might also like

  • Straight Forward

Most Viewed