നിപ്പ രാജകുമാരിക്ക് ശേഷം കോവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ആരോഗ്യമന്ത്രി നടത്തുന്നതെന്ന് മുല്ലപ്പള്ളി


തിരുവനന്തപുരം: ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറെ പരിഹസിച്ച് കെപിസിസി മുല്ലപ്പള്ളി രാമചന്ദ്രന്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടല്‍ നടത്തുന്നതിന് പകരം പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും നിപാ കാലത്ത് ആരോഗ്യമന്ത്രി ‘ഗസ്റ്റ് ആര്‍ട്ടിസ്റ്റ്’ ആയിരുന്നുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
നിപ്പാ രാജകുമാരി എന്ന പേരിനുശേഷം കോവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോൾ ആരോഗ്യമന്ത്രി നടത്തുന്നതെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed