കണ്ണൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു


കണ്ണൂർ: കണ്ണൂരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. കിഴക്കെ മനേക്കര ബ്രാഞ്ച് മെമ്പർ ചന്ദ്രനാണ് (48) വെട്ടേറ്റത്. ചൊവ്വാഴ്ച രാത്രി എട്ടോടെ മനേക്കര ഇഎംഎസ് മന്ദിരത്തിന്‍റെ മുൻപിൽ വച്ചാണ് ഒരു സംഘം ചന്ദ്രനെ വെട്ടി പരിക്കേൽപ്പിച്ചത്. ആക്രമണത്തിൽ കാലിനു പരിക്കേറ്റ ചന്ദ്രനെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed