പൊലീസ് സ്റ്റേഷനിലേക്ക് പെട്രോൾ ബോബേറ്; നാലുപേർ അറസ്റ്റിൽ
പാലക്കാട്: നെന്മാറ പൊലീസ് േസ്റ്റഷനിലേക്ക് പെട്രോൾ ബോംബെറിഞ്ഞ കേസിൽ നാലുപേർ അറസ്റ്റിലായി. നെന്മാറയ്ക്ക് സമീപം തിരുവിഴയാട് സ്വദേശികളായ രമേഷ്, രാജേഷ് എന്ന അബൂട്ടി, മിഥുൻ, അനീഷ് എന്നിവരാണ് അറസ്റ്റിലായത്. ജൂൺ ആറിന് രാത്രി നെന്മാറ പൊലീസ് േസ്റ്റഷനിലേക്ക് പെട്രോൾ ബോംബെറിഞ്ഞ കേസിലാണ് അറസ്റ്റ്.
അന്ന് രണ്ടു ബൈക്കുകളിലായി േസ്റ്റഷനിന് മുന്പിലെത്തിയ ഇവർ ബിയർ കുപ്പി കൊണ്ടുള്ള പെട്രോൾ ബോംബ് എറിയുകയായിരുന്നു. രാജേഷ് എന്ന അബൂട്ടിയാണ് മുഖ്യ പ്രതി. ഇയാൾ േസ്റ്റഷന് മുന്നിലെ ബസ് വെയ്റ്റിംഗ് ഷെഡിൽ നിന്നും േസ്റ്റഷനിലേക്ക് പെട്രോൾ ബോംബ് എറിയുന്നതിൻ്റെ ദൃശ്യങ്ങൾ പൊലീസ് േസ്റ്റഷനിലെ സിസിടിവി യിൽ പതിഞ്ഞിച്ചിട്ടുണ്ട്. ഇവർക്കെതിരെ നിരവധി ക്രിമിനൽ കേസുകൾ ഉള്ളതായും പൊലീസ് പറഞ്ഞു.
