കോഴിക്കോട് കൊവിഡ് രോഗിയുടെ മത്സ്യബൂത്ത് അടിച്ചുതകർത്തു

കോഴിക്കോട്: തൂണേരിയൽ കൊവിഡ് രോഗിയുടെ മത്സ്യബൂത്ത് അടിച്ചു തകർത്തു. പുറമേരി വെള്ളൂർ റോഡിലെ മത്സ്യബൂത്തിലാണ് ഇന്നലെ രാത്രി ആക്രമണമുണ്ടായത്. സംഭവത്തിൽ നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വടകര തൂണേരി സ്വദേശിയായ കൊവിഡ് രോഗിയുടെ ഉടമസ്ഥതയിലുള്ള മത്സ്യബൂത്താണ് അടിച്ചുതകർത്തത്. ഷട്ടറിന് കേടുവരുത്തുകയും, സിമന്റിൽ്‍ ഉറപ്പിച്ച സ്റ്റാന്റ് ഉൾപെടെയുള്ളവ തകർക്കുകയും ചെയ്തു.
വിവിധ മാർക്കറ്റുകളിൽ നിന്നെത്തിക്കുന്ന മത്സ്യം സൂക്ഷിക്കുന്ന സ്ഥലമാണിത്. ഇയാൾക്ക് രോഗം സ്ഥിരീകരിച്ചതിനു പിന്നാലെ സന്പർക്കത്തിലേർപെട്ട നൂറ്റന്പതിലേറെ ആളുകളെ നിരീക്ഷണത്തിലാക്കിയിരുന്നു. പ്രദേശത്ത് ആറു പഞ്ചായത്തുകളും വടകര നഗരസഭയിലെ മൂന്നു വാർഡുകളും ഇപ്പോൾ കണ്ടെയിന്‍മെന്റ് സോണിലാണ്.
മാസ്‌ക് ധരിക്കാനോ സാമൂഹിക അകലം പാലിക്കാനോ രോഗി തയ്യാറായിരുന്നില്ലെന്ന് പ്രദേശത്ത് വ്യപക പരാതി നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് മത്സ്യബൂത്തിനു നേരെ അക്രമുണ്ടായത്.