കോട്ടയത്ത് മൂന്നര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം: യുവാവ് പിടിയിൽ

കോട്ടയം: മൂന്നര വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 28 കാരൻ പിടിയിൽ. കോട്ടയം ഗാന്ധിനഗർ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പരാതിക്കാരിയും കുടുംബവും പ്രതിയുടെ വീടിന് സമീപത്താണ് വാടകയ്ക്ക് താമസിക്കുന്നത്. ഇന്നലെ ഉച്ചയ്ക്കു വീട്ടിലെ ജോലിക്കാരി കുട്ടിയെ കുളിപ്പിക്കുന്നതിനായി വസ്ത്രം മാറ്റി എണ്ണ തേപ്പിച്ചു ഹാളിൽ നിർത്തിയിരുന്നു. തുടർന്നു വേലക്കാരി അടുക്കളയിലേക്കു പോയി. തിരികെ വരുന്പോൾ പ്രതി കുട്ടിയെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി കണ്ടു. വേലക്കാരിയെ കണ്ട ഉടൻ പ്രതി രക്ഷപ്പെട്ടു. തുടർന്നു കുട്ടിയിൽ നിന്നു വിവരങ്ങൾ ചോദിച്ച് മനസിലാക്കിയ ശേഷം ഗാന്ധിനഗർ പോലീസിൽ പരാതി നൽകുകയായിരുന്നു. രാത്രിയോടെ പ്രതിയെ പിടികൂടി.