കൊല്ലത്ത് മദ്യലഹരിയിലായ യുവാവ് സുഹൃത്തിനെ അടിച്ച് കൊന്നു


കൊല്ലം: കൊല്ലം കുരീപ്പുഴയിൽ മദ്യലഹരിയിലായ യുവാവ് സുഹൃത്തിനെ അടിച്ചു കൊന്നു. കുരീപ്പുഴ സ്വദേശി ജോസ് മാർസലിനാണ് മരിച്ചത്. പ്രതി പ്രശാന്ത് അഞ്ചാലുംമൂട് പൊലീസ് േസ്റ്റഷനിൽ കീഴടങ്ങി. ഇന്നലെ രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. 

വീട്ടിലെത്തി ആഹാരം കഴിക്കുകയായിരുന്ന ജോസിനെ പ്രശാന്ത് വീട്ടിൽ നിന്നു വിളിച്ചിറക്കി അടിക്കുകയായിരുന്നു. അടിയേറ്റ് ജോസ് താഴെ വീണു. ഇന്നലെ അഞ്ചലിലും കൊല്ലം നഗരത്തിലും കൊലപാതകങ്ങൾ ഉണ്ടായിരുന്നു.

You might also like

  • Straight Forward

Most Viewed