ഷെഹ്‍ല ഷെറിന്‍റെ കുടുംബത്തെ ആശ്വസിപ്പിച്ച് രാഹുൽ ഗാന്ധി
കൽപ്പറ്റ: വയനാട് ബത്തേരിയിൽ പാമ്പു കടിയേറ്റു മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹ്‌ല ഷെറിന്‍റെ കുടുംബത്തെ സന്ദർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ന് ഉച്ചക്ക് 11.30നാണ് വയനാട് എംപി ഷെഹ്‍ലയുടെ വീട്ടിലെത്തിയത്. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച രാഹുൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞു. വയനാട് എംപിയായിരുന്ന എം.ഐ ഷാനവാസ് അനുസ്മരണ പരിപാടിയിൽ രാഹുൽ ഗാന്ധി ഇന്ന് സംബന്ധിക്കുന്നുണ്ട‌്. ഷാനവാസിന്‍റെ വികസന പദ്ധതികൾ ഏറ്റെടുത്താൻ നടത്താൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം പന്നിക്കോട് മുക്കം, തിരുവമ്പാടി, കോടഞ്ചേരി എന്നിവിടങ്ങളിലാണ് അദ്ദേഹത്തിന്‍റെ മറ്റ് പരിപാടികൾ.
ശനിയാഴ്ച കൊച്ചിയിലെത്തുന്ന രാഹുൽ വൈകുന്നേരം 6.30ന് അമ്പലമുകളിൽ റിഫൈനറി ഗേറ്റിനു മുന്നിൽ സംസാരിക്കും. ബിപിസിഎൽ വിൽക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ തീരുമാനത്തിൽ പ്രതിഷേധിച്ചു നടക്കുന്ന സമരപരമ്പരയുടെ ഭാഗമായാണു രാഹുൽ എത്തുന്നത്. മറ്റന്നാൾ രാത്രിയോടെ അദ്ദേഹം ഡൽഹിക്ക് മടങ്ങും.

