അമിത വേഗതയില്‍ എത്തിയ സ്വകാര്യബസ് ഓട്ടോയിലേക്ക് പാഞ്ഞുകയറി നാലു മരണം
അങ്കമാലി: സ്വകാര്യബസില്‍ ഓട്ടോയിടിച്ച് ഉണ്ടായ അപകടത്തില്‍ നാലു മരണം. ഓട്ടോ ഡ്രൈവറും വാഹനത്തില്‍ യാത്രക്കാരായുണ്ടായിരുന്ന മൂന്ന് സ്ത്രീകളുമാണ് മരണമടഞ്ഞത്. ഇന്ന് രാവിലെ 7.30 യോടെ ദേശീയാപാതയിലായിരുന്നു അപകടം ഉണ്ടായത്. സംഭവത്തില്‍ മരണമടഞ്ഞ ഓട്ടോ ഡ്രൈവര്‍ മങ്ങാട്ടുകര സ്വദേശി ജോസഫ്, യാത്രക്കാരി മേരി എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ബാങ്ക് കവലയില്‍ ദേശീയപാത മുറിച്ചു കടക്കാന്‍ ശ്രമിച്ച ഓട്ടോയിലേക്ക് അമിത വേഗതയില്‍ എത്തിയ ബസ് ഇടിച്ചു കയറുകയായിരുന്നു. ഓട്ടോയുടെ മുകളിലുടെ ബസ് കയറിയിറങ്ങിയതായിട്ടാണ് ദൃക്സാക്ഷികള്‍ നല്‍കുന്ന മൊഴി. ബസിന്റെ അടിയില്‍ പെട്ടുപോയ ഓട്ടോ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍ പെട്ടവരെ പുറത്തെടുത്തത്. ഓട്ടോറിക്ഷ പൂര്‍ണ്ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ അപകടസ്ഥലത്ത് വെച്ച് തന്നെ ഓട്ടോയില്‍ ഉണ്ടായിരുന്ന നാലുപേരും മരിച്ചിരുന്നു. പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തിപെട്ടവരെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ ഇവര്‍ മരണമടഞ്ഞിരുന്നു. മൃതദേഹങ്ങള്‍ അങ്കമാലി സര്‍ക്കാര്‍ ആശുപത്രയിലേക്ക് മാറ്റിയിട്ടുണ്ട്. ബസില്‍ യാത്ര ചെയ്തവര്‍ക്ക് കുഴപ്പമൊന്നും ഉണ്ടായിട്ടില്ല.

