അയോധ്യ വിധി: കാസർഗോഡ് അഞ്ചിടങ്ങളിൽ നിരോധനാജ്ഞ

തിരുവനന്തപുരം: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തും അതീവ ജാഗ്രത. കാസർഗോഡ് ജില്ലയിലെ അഞ്ച് പൊലീസ് േസ്റ്റഷൻ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുന്പള, കാസർഗോഡ്, ചന്തേര, ഹോസ്ദുർഗ് എന്നീ േസ്റ്റഷൻ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച അർധ രാത്രിവരെയാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്.
വിധി എന്തുതന്നെയായാലും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. സമൂഹമാധ്യമങ്ങളും കർശന നിരീക്ഷണത്തിലാണ്. പ്രകോപനപരമായ പരാമർശങ്ങൾക്കെതിരെ കടുത്ത നിയമനടപടിയുണ്ടാകും.
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. റെയിൽവേ േസ്റ്റഷനുകളിലും ബസ് സ്റ്റാൻഡുകളിലും പ്രത്യേക സുരക്ഷ ഏർപ്പാടാക്കി. ഇവിടങ്ങളിൽ പൊലീസ് പട്രോളിങ്ങും ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന ആരാധനാലയങ്ങളിലും പൊലീസ് സംരക്ഷണം ഉറപ്പാക്കി.