ബി.എസ്.എൻ.എൽ കരാർ ജീവനക്കാരൻ ആത്മഹത്യ ചെയ്തു

മലപ്പുറം: നിലമ്പൂർ ടെലഫോൺ എക്സ്ചേഞ്ചിലെ ഓഫിസ് മുറിയിൽ ബി.എസ്.എൻ.എൽ കരാർ ജീവനക്കാരൻ ആത്മഹത്യ ചെയ്തു. പാർട് ടൈം സ്വീപ്പറും ഭിന്നശേഷിക്കാരനുമായ നിലമ്പൂർ കാഞ്ഞിരംപാടം സ്വദേശി കുന്നത്ത് രാമകൃഷ്ണൻ (52) ആണ് ജീവനൊടുക്കിയത്.
പത്ത് മാസമായി രാമകൃഷ്ണനടക്കമുള്ള കരാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട്. രാവിലെ ഓഫിസിലെത്തി അടിച്ചുവാരിയശേഷമാണ് ആത്മഹത്യ. ഒൻപതരയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 30 വർഷമായി ബി.എസ്.എൻ.എൽ കരാർ ജീവനക്കാരനാണ് ഇദ്ദേഹം. ഭാര്യയും രണ്ട് മക്കളും ഉണ്ട്.