മാവോയിസ്റ്റ് നിലപാടിൽ സർക്കാരിന് തെറ്റ് പറ്റിയെന്ന് സി.പി.ഐ

തിരുവനന്തപുരം: മാവോയിസ്റ്റ് നിലപാടിൽ സർക്കാരിന് തെറ്റ് പറ്റിയെന്ന് സി.പി.ഐ സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു. മാവോയിസ്റ്റ് വിഷയത്തിലെ സർക്കാർ നിലപാട് ഇടത് നിലപാടിന് വിരുദ്ധമാണ്. സർക്കാരിന് അബദ്ധം പറ്റിയെങ്കിൽ തിരുത്തണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടു. കെ. പ്രകാശ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ പ്രതിനിധി സംഘം കഴിഞ്ഞദിവസം മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട പ്രദേശം സന്ദർശിച്ചിരുന്നു. മാവോയിസ്റ്റ് വേട്ടയിൽ സർക്കാർ നിലപാടിനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു.