രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡോക്ടർ അറസ്റ്റിൽ

തിരുവനന്തപുരം: സ്വകാര്യ ക്ലിനിക്കിൽ വച്ച് രോഗിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ ഡോക്ടറെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട് സർക്കാർ ആശുപത്രിയിലെ ഡോ. സനലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മ്യൂസിയം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്ലിനിക്കിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. മ്യൂസിയം സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇന്ന് കോടതിയിൽ ഹാജരാക്കും.