പിഎസ്‌സി പരീക്ഷാ തട്ടിപ്പുകേസില്‍ ന്യായീകരണവുമായി ജാമ്യത്തിലിറങ്ങിയ നസീം


തിരുവനന്തപുരം; തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ത്ഥിയെ കുത്തിയ കേസിലും പിഎസ്‌സി പരീക്ഷാ തട്ടിപ്പിലും ജയിലില്‍ കഴിയുന്ന എസ്എഫ്‌ഐ നേതാക്കള്‍ നസീമും ശിവരഞ്ജിത്തും കഴിഞ്ഞ ദിവസമാണ് സ്വാഭാവിക ജാമ്യത്തില്‍ പുറത്തിറങ്ങിയത്. പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ നസീം കോയ നവമാധ്യമങ്ങളില്‍ വീണ്ടും സജ്ജീവമായി.
'തോല്‍ക്കാന്‍ മനസ്സില്ലെന്ന് ഞാന്‍ മനസ്സില്‍ തീരുമാനിച്ച നിമിഷമായിരുന്നു, ഞാന്‍ ആദ്യമായി വിജയിച്ചത്...' എന്ന ഫെയ്‌സ്ബുക്ക് കുറിപ്പോടെ മുഖചിത്രം നസീം മാറ്റിയിരുന്നു. ഇതിന് താഴെ നിരവധിയാളുകള്‍ വിമര്‍സിച്ചും പ്രകീര്‍ത്തിച്ചും കമന്റ് ചെയ്തിരുന്നു. ''അത്തരത്തില്‍ ഒരാള്‍ നീയൊക്ക എങ്ങിനെ തോല്‍ക്കാന്‍, അമ്മാതിരി കോപ്പിയടിയല്ലേ'' എന്ന് കമന്റ് ഇട്ടതിന് '' കോപ്പിയടിച്ചെങ്കില്‍ അതെന്റെ കഴിവ്'' എന്നായിരുന്നു നസീ നല്‍കിയ മറുപടി.
കോളജ് ക്യാംപസില്‍ പാട്ടുപാടിയതിന് മറ്റൊരു എസ്എഫ്‌ഐ വിദ്യാര്‍ത്ഥിയെ കുത്തിയ കേസില്‍ ശിവരഞ്ജിത്ത് ഒന്നാം പ്രതിയും നസീം മുന്ന രണ്ടാം പ്രതിയുമായിരുന്നു. പിന്നീട് പിഎസ്സി സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ വാച്ച് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തതോടെയാണ് ഇരുവര്‍ക്കും സ്വാഭാവിക ജാമ്യം ലഭിച്ചത്. യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലും ഇരുവര്‍ക്കും ജാമ്യം ലഭിച്ചിരുന്നു

You might also like

  • Lulu Exchange
  • Straight Forward

Most Viewed