കത്വ'യിൽ പത്ത് പ്രതിഷേധ ട്വീറ്റ് ഇട്ട പിണറായി വിജയൻ വാളയാര്‍ കേസിൽ മിണ്ടുന്നില്ലെന്ന് കെ സുരേന്ദ്രൻ


പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾ മരിച്ച കേസിൽ സര്‍ക്കാരിന് ഗുരുതര വീഴ്ചയെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രൻ. കത്വ സംഭവത്തില്‍ പത്ത് ട്വീറ്റുകള്‍ നടത്തിയ മുഖ്യമന്ത്രിക്ക് വാളയാര്‍ കേസില്‍ ഒന്നും പറയാനില്ലെന്ന് സുരേന്ദ്രന്‍. കേസ് കോടതിയിലെത്തിയപ്പോൾ സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ ഒന്നും സംസാരിച്ചില്ല. മൗനി ബാബയെ പോലെയാണ് പ്രോസിക്യൂഷൻ പെരുമാറിയത്. വാളയാറില്‍ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ച ശേഷമാണ് സുരേന്ദ്രന്‍ ഇക്കാര്യം മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടത്. പാലക്കാട് നിന്നുള്ള നിയമമന്ത്രി കൂടിയായ എ.കെ ബാലന്‍ ഇക്കാര്യത്തില്‍ മൗനം തുടരുന്നത് എന്തുകൊണ്ടാണ്. എ.കെ ബാലന്റെ അനുയായികളാണ് കേസ് അട്ടിമറിക്കാന്‍ സഹായം ചെയ്തത്. ബാലന്‍ കൂട്ടുനിന്നു. പ്രദേശിക സിപിഎം നേതൃത്വവും കേസ് അട്ടിമറിക്കാന്‍ സഹായിച്ചു. വടക്കോട്ട് നോക്കി മെഴുകുതിരി കത്തിക്കുന്ന മുഖ്യമന്ത്രിയും ഫെമിനിസ്റ്റുകളും അര്‍ബന്‍ നക്‌സലുകളും സാഹിത്യകാരന്മാരും മൗനം പാലിക്കുകയാണെന്നും  സുരേന്ദ്രന്‍ വിമര്‍ശിച്ചു 

You might also like

  • Lulu Exchange
  • Straight Forward

Most Viewed