കോര്‍പ്പറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി
കൊച്ചി: കൊച്ചി കോര്‍പ്പറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നഗരസഭാ പിരിച്ചുവിടാത്തത് എന്തുകൊണ്ടാണെന്നും സര്‍ക്കാര്‍ അതിനായി അധികാരം ഉപയോഗിക്കണമെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. കൊച്ചി സിംഗപ്പൂരാകണമെന്നില്ല, ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനാവണം. ചെളി നീക്കാന്‍ കോടികള്‍ കളയുന്നുവെന്നും ഹൈക്കോടതി വിലയിരുത്തി. സര്‍ക്കാരിന്റെ വിശദീകരണം അഡ്വക്കേറ്റ് ജനറല്‍ നാളെ നല്‍കണം. നഗരത്തിലുണ്ടായ അപ്രതീക്ഷിത വെള്ളക്കെട്ടിന് കൊച്ചി മെട്രോ നിര്‍മ്മിച്ച കാനകളില്‍ മാലിന്യമടിഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമെന്ന് പറഞ്ഞ് മേയര്‍ സൗമിനി ജെയിന്‍ രംഗത്തു വന്നിരുന്നു. കായലില്‍ വേലിയേറ്റമുണ്ടായതാണ് വെള്ളക്കെട്ടിന് കാരണമെന്നും മേയര്‍ മാധ്യമങ്ങളോട് പറഞ്ഞു.
വെള്ളക്കെട്ടിനെത്തുടര്‍ന്ന് ജില്ലാ കളക്ടറുടേയും മറ്റ് ജീവനക്കാരുടേയും നേതൃത്വത്തില്‍ രാത്രി മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ഓപ്പറേഷന്‍ ബ്രേക്ക് ത്രൂവില്‍ കലൂരിലെ ബണ്ട് പൊളിച്ച് നീക്കിയിരുന്നു. ഫയര്‍ ഫോഴ്സ്, ഇറിഗേഷന്‍ വകുപ്പ്, റവന്യു വകുപ്പ് അടക്കം വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 2800ില്‍ പരം ജീവനക്കാരും പൊതുജനങ്ങളും ഏകദേശം നാല് മണിക്കൂറാണ് നഗരത്തെ വെള്ളക്കെട്ടില്‍ നിന്നും മോചിപ്പിക്കാന്‍ രംഗത്തു എത്തിയത്.
എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നഗരസഭയെ കാത്തിരിക്കാതെ നടപടിയെടുക്കണം. യുദ്ധകാലാടിസ്ഥാനത്തില്‍ വെള്ളക്കെട്ട് പരിഹരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.