‘കുമ്മനനടി’ പ്രയോഗം;‍ കുമ്മനം രാജ ശേഖരനോട് മാപ്പ് ചോദിച്ച് കടകം പള്ളി


തിരുവനന്തപുരം: കുമ്മനം രാജശേഖരനെതിരായ പരാമർ‍ശത്തിൽ‍ അദ്ദേഹത്തോട് മാപ്പ് ചോദിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ‍. കുമ്മനം രാജശേഖരനെതിരായ ‘കുമ്മനടി’ പ്രയോഗത്തിലാണ് കടകംപള്ളി മാപ്പ് ചോദിച്ചിരിക്കുന്നത്. എന്നാൽ‍ കുമ്മനം ഉയർത്തിയ മറ്റ് ആരോപണങ്ങൾ‍ക്ക് മറുപടി പറയാനില്ലെന്നും പ്രളയകാലത്ത് കുമ്മനവും കെ. മുരളീധരനും എവിടെ ആയിരുന്നുവെന്നും കടകംപള്ളി ചോദ്യമുയർ‍ത്തി.

കഴിഞ്ഞ പ്രളയകാലത്തൊന്നും ഇവരെ ആരെയും കണ്ടിരുന്നില്ല. വട്ടിയൂർ‍ക്കാവിലെ ബി.ജെ.പിയുടെയും യു.ഡി.എഫിന്റേയും സ്ഥാനാർ‍ത്ഥിയേയും എവിടേയും കണ്ടിട്ടില്ല. പ്രളയകാലത്ത് ജനങ്ങൾ‍ കണ്ടത് വി.കെ പ്രശാന്തിനെ മാത്രമാണെന്നും കടകംപള്ളി പറഞ്ഞു. തങ്ങളെ അധിക്ഷേപിക്കാൻ നടക്കുന്നതിനെക്കാൾ‍ ബി.ജെ.പിയുടെ വോട്ട് പിടിക്കാൻ നടക്കുകയാണ് കുമ്മനത്തിന് ഇപ്പോൾ‍ നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർ‍ത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed