കെഎസ്ആർടിസിയിൽ നിന്നും തെറിച്ചു വീണു രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു

തിരുവനന്തപുരം കോവളത്ത് ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്‍.ടി.സി ബസിന്റെ വാതില്‍ തുറന്ന് റോഡിലേക്ക് തെറിച്ചുവീണ് രണ്ട് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരം മോഡല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളായ ഷംനാദ്, അര്‍ഷാദ് എന്നിവര്‍ക്കാണ് നിസാര പരിക്കേറ്റത്. ഇവരെ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. രാവിലെ ഒമ്പതുമണിയോടെ കോവളം ജംഗ്ഷനിലാണ് അപകടം നടന്നത്. തിരക്കുണ്ടായിരുന്ന ബസിന്റെ വാതില്‍ തനിയെ തുറക്കുകയായിരുന്നു.