മദ്യപാനത്തെ തുടർന്ന് വാക്കുതർക്കം; യുവാവ് കുത്തേറ്റ് മരിച്ചു

തിരുവനന്തപുരം: മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ സുഹൃത്തുക്കളുടെ കുത്തേറ്റു യുവാവ് മരിച്ചു. തമ്പാനൂർ എസ്എസ് കോവിൽ റോഡിലെ ഹോട്ടലിലാണു സംഭവം. പൂജപ്പുര സ്വദേശി ശ്രീനിവാസനാണു മരിച്ചത്. ഇയാളുടെ സുഹൃത്തുക്കളായ ഗിരീഷ്, സന്തോഷ് എന്നിവരെ തമ്പാനൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് ഇവർ ഹോട്ടലിൽ മുറിയെടുത്തത്. മദ്യപാനത്തിനിടെ വാക്കുതർക്കമുണ്ടായപ്പോൾ സുഹൃത്തുകൾ ബിയർ കുപ്പി ഉപയോഗിച്ച് ശ്രീനിവാസനെ കുത്തുകയായിരുന്നുവെന്നു പോലീസ് പറയുന്നു. ഹോട്ടല്‍ ജീവനക്കാര്‍ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവ സ്ഥലത്ത് ഫോറന്‍സിക് വിദഗ്ധർ എത്തി പരിശോധന നടത്തി.