ലോഡ് ഷെഡിംഗ് ഉടനില്ല


തിരുവനന്തപുരം: മഴക്കുറവ് മൂലം ഡാമുകളിൽ വെള്ളമില്ലെങ്കിലും സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിംഗ് ഉണ്ടാവില്ലെന്ന് കെ.എസ്.ഇ.ബി. വർഷകാലത്ത് കുറഞ്ഞ മഴ തുലാം മാസത്തിൽ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെ.എസ്.ഇ.ബി മുന്നോട്ടുപോകുന്നത്. നിലവിൽ വൈദ്യുതിക്ക് അനുഭവപ്പെടുന്ന കുറവ് കേന്ദ്ര പൂളിൽ നിന്നും പവർ എക്സ്ചേഞ്ചുകൾ വഴിയും പരിഹരിക്കാനാണ് ശ്രമം.  കാലവർഷം പകുതി പിന്നിട്ടിട്ടും മഴ ശക്തമാകാതെ വന്നതോടെ ഡാമുകളിൽ വൻ തോതിൽ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 

സംസ്ഥാനത്തെ പ്രധാന ഡാമായ ഇടുക്കിയിൽ കാൽ ഇതുവരെ 32 ശതമാനം മഴക്കുറവാണ് കേരളത്തിൽ ഉണ്ടായിരിക്കുന്നത്. വർഷകാലത്തുണ്ടായ മഴക്കുറവ് തുലാവർഷത്തിലൂടെ പരിഹരിക്കപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കെ.എസ്.ഇ.ബി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed