സെന്റ് മേരീസ് കത്തീഡ്രല്‍ സമ്മര്‍ ക്യാമ്പ് സമാപനം നാളെ


മനാമ: ബഹറൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ കഴിഞ്ഞ ഒരു മാസമായി ടീനേജ് കുട്ടികള്‍ക്കായി നടത്തിവന്ന സമ്മര്‍ ഫീയസ്റ്റ 2019 ന്റെ സമാപനം നാളെ വൈകീട്ട് 6.00 ന്‌ കേരളാ കത്തോലിക്ക് അസോസിയേഷന്‍ (കെ.സി.എ.) ഓഡിറ്റോറിയത്തില്‍ വെച്ച്  നടക്കും. ഇടവകയിലെ മുതിര്‍ന്ന അംഗം സോമന്‍ ബേബി മുഖ്യ അതിഥി ആയിരിക്കുന്ന ചടങ്ങില്‍ വെച്ച് സമ്മര്‍ ഫീയസ്റ്റ 2019 ഡയറക്ടര്‍ റവ. ഫാദര്‍ രാജി വര്‍ഗീസിനെ ആദരിക്കും.  ജിജോ വളഞ്ഞവട്ടം രചനയും ജെയ്സണ്‍ ആറ്റുവ സംവിധാനവും ചെയ്യുന്ന "ജ്വാലാമുഖി" എന്ന ലഘുനാടകവും അരങ്ങേറുമെന്ന്‍ ഇടവക വികാരി റവ. ഫാദര്‍ ഷാജി ചാക്കോ, ട്രസ്റ്റി സുമേഷ് അലക്സാണ്ടര്‍, സെക്രട്ടറി സാബു ജോണ്‍, സമ്മര്‍ ഫീയസ്റ്റ 2019 കോര്‍ഡിനേറ്റര്‍മാര്‍ വിനു പൗലോസ്, ജെഷന്‍ ജി. സൈമണ്‍ എന്നിവര്‍ അറിയിച്ചു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed