മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ആർ.എസ്.എസ് ചടങ്ങിൽ അദ്ധ്യക്ഷൻ
കൊച്ചി: കൊച്ചിയിൽ ആർ.എസ്.എസ് ഐ.ടി വിഭാഗം സംഘടിപ്പിച്ച ഗുരു പൗർണ്ണമി പരിപാടിയിൽ അദ്ധ്യക്ഷനായി മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ഐ.പി.എസ് ചടങ്ങിൽ ആർ.എസ്.എസ് സംസ്ഥാന വിദ്യാർത്ഥി കോർഡിനേറ്റർ വൽസൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി.
ഐ.ടി രംഗത്ത് പ്രവർത്തിക്കുന്ന ആർ.എസ്.എസുകാരുടെ സംഘടനയാണ് ആർ.എസ്.എസ് ഐ.ടി മിലാൻ. തിരുവനന്തപുരം, കൊച്ചി, തൃശൂർ, പാലക്കാട്, കോഴിക്കോട് നഗരങ്ങളിലാണ് ഐ.ടി മിലാന്‍ ശാഖകകളുള്ളത്. ആർ.എസ്.എസ് രാഷ്ട്രീയ സംഘടനയല്ല, സാംസ്‌കാരിക സംഘടനയാണ്. അതിനോട് ചേർന്ന് പ്രവർത്തിക്കുന്നത് കുറ്റമായി തോന്നുന്നില്ല.
കേരളത്തിൽ ആർ.എസ്.എസ് എന്നു പറയുന്നതിനോട് ചിലർക്ക് തൊട്ടുകൂടായ്മയാണ്. ആ തൊട്ടുകൂടായ്മ മാറ്റേണ്ടതുണ്ടെന്ന പരാമർശം നേരത്തെ ജേക്കബ് തോമസിന്റെതായി പുറത്തുവന്നിരുന്നു.

