എ.ബി.വി.പി ഭീഷണി ഉണ്ടെന്ന് തലശ്ശേരി ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൾ


തലശേരി: ക്യാന്പസ്സിലെ കൊടിമരം എടുത്തുമാറ്റിയതിനെ തുടർന്ന് എ.ബി.വി.പി പ്രവർ‌ത്തകർ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയുമായി തലശ്ശേരി ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൾ കെ. ഫൽഗുണൻ രംഗത്ത്. മരണ ഭയമുണ്ടെന്നും പോലീസിന്റെ സംരക്ഷണം ആവശ്യുപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. 

കോളേജ് പരിസരത്ത് സ്ഥാപിച്ച കൊടിമരം കഴിഞ്ഞ ദിവസം പ്രിൻസിപ്പൾ എടുത്തുമാറ്റിയിരുന്നു. ഇതിൽ എ.ബി.വി.പി വ്യാപകമായി പ്രതിഷേധിച്ചിരുന്നു. അതേസമയം, പ്രിൻസിപ്പൾ മാറ്റിയ കൊടിമരം എ.ബി.വി.പി പ്രവർത്തകർ കഴിഞ്ഞ ദിവസം വീണ്ടും പുനഃസ്ഥാപിച്ചു. സംഭവം നടക്കുന്നതിനിടെ പോലീസും എ.ബി.വി.പി പ്രവർത്തകരും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. പ്രിൻസിപ്പളിന്റെ അനുമതിയോടെ കൊടിമരം സ്ഥാപിക്കണമെന്നായിരുന്നു പോലീസ് നിലപാട്. എന്നാൽ തന്റെ അനുമതിയില്ലാതെയാണ് കൊടിമരം വീണ്ടും പുനഃസ്ഥാപിച്ചതെന്ന് പ്രിൻസിപ്പൾ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed