സി.ഒ.ടി നസീര്‍ വധശ്രമക്കേസിലെ, അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം
തലശ്ശേരി: സി ഒ ടി നസീറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അന്വേഷണം അനിശ്ചിതത്വത്തില്‍. അന്വേഷണ ഉദ്യോഗസ്ഥനായ സിഐക്ക് പിന്നാലെ എസ്‌ഐക്കും സ്ഥലം മാറ്റം. തെളിവുകള്‍ എഎന്‍ ഷംസീറിലേക്ക് നീണ്ടതോടെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമമെന്ന് സിഒടി നസീര്‍ ആരോപിച്ചു. അന്വേഷണം സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് നസീര്‍ ഇന്ന് കോടതിയില്‍ ഹര്‍ജി നല്‍കും.
സി.ഒ.ടി നസീര്‍ വധശ്രമക്കേസില്‍ അന്വേക്ഷണം പൂര്‍ത്തിയാകും വരെ അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റില്ലന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ കെ.വി വിശ്വംഭരനെ കഴിഞ്ഞ ദിവസം കാസര്‍കോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. പിന്നാലെ അന്വേഷണ സംഘത്തിലെ എസ്.ഐ പി.എസ് ഹരീഷിനും സ്ഥലം മാറ്റമായി.
തെളിവുകള്‍ ഷംസീറിലേക്ക് തിരിഞ്ഞതോടെ അന്വേക്ഷണം അട്ടിമറിക്കപ്പെടുകയാണന്ന് സി.ഒ.ടി നസീര്‍ ആരോപിക്കുന്നു.ഈ സാഹചര്യത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് നസീര്‍ ഇന്ന് തലശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹരജി നല്‍കും.

