സി.ഐ നവാസിനെ കണ്ടെത്തി; വീട്ടുകാരുമായി ഫോണിൽ സംസാരിച്ചു


 

കൊച്ചി: കൊച്ചിയിൽ നിന്ന് കാണാതായ പൊലീസ് ഉദ്യോഗസ്ഥൻ നവാസിനെ കണ്ടെത്തി. ഇന്ന് രാവിലെയാണ് പൊലീസ് നവാസിനെ കണ്ടെത്തിയത്. തമിഴ്നാട്ടിലെ കരൂരിൽ നിന്നാണ് നവാസിനെ കണ്ടെത്തിയത്. തമിഴ്നാട് റെയിൽവേ പൊലീസാണ് കൊച്ചി സെൻട്രൽ സി.ഐ നവാസിനെ തിരിച്ചറിഞ്ഞത്. നവാസ് വീട്ടുകാരുമായി ഫോണിൽ സംസാരിച്ചു. 

മൂന്ന് ദിവസം മുന്പ് മേലുദ്യോഗസ്ഥനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് നവാസ് ആരോടും പറയാതെ വീട് വിട്ടിറങ്ങിയത്. ഭർ‍ത്താവിനെ കാണാനില്ലെന്ന് കാട്ടി നവാസിന്‍റെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. മേലുദ്യോഗസ്ഥരുടെ പീ‍ഡനത്തെത്തുടർന്നാണ് സി.ഐ നാട് വിട്ടതെന്നാരോപിച്ച് നവാസിന്‍റെ ഭാര്യ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു.

വ്യാഴാഴ്ച പുലർച്ചെ മുതൽ നവാസിനെ കാണാനില്ലെന്നാണ് ഭാര്യയുടെ പരാതിയിൽ പറയുന്നത്. സെൻ‍ട്രൽ േസ്റ്റഷൻ സർക്കിൾ ഇൻസ്പെക്ടറുടെ ഔദ്യോഗിക ചുമതലകൾ 13−ാം തീയതി നവാസ് ഒഴിഞ്ഞതായി വിവരമുണ്ട്. 13−ാം തീയതി ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് േസ്റ്റഷനിൽ തിരിച്ചെത്തിയ ശേഷം തന്‍റെ ഔദ്യോഗിക ഫോൺ നന്പറിന്‍റെ സിം കീഴുദ്യോഗസ്ഥന് കൈമാറുകയും ചെയ്തുവെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. സേനയിലെ ഉദ്യോഗസ്ഥൻ കാണാതായി മൂന്ന് ദിവസമായിട്ടും കണ്ടെത്താൻ കഴിയാത്തത് പൊലീസിന് തലവേദന സൃഷ്ടിച്ചിരിക്കുകയായിരുന്നു. 

നവാസിനെ കണ്ടെത്താൻ കൊച്ചിയിൽ നിന്നുള്ള പൊലീസ് വിവിധ സംഘങ്ങളായി പല ഭാഗങ്ങളിൽ അന്വേഷണം നടത്തി വരുകയായിരുന്നു. മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് എ.ഡി.ജി.പി ഷെയ്ക്ക് ദർവേഷ് സാഹിബ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ  ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിരുന്നു. ഇതിനിടയിലാണ് നവാസിനെ തമിഴ്നാട് റെയിൽവേ പൊലീസ് തിരിച്ചറിഞ്ഞത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed