വനിതാ മതിലിന് പ്രസക്തിയില്ല, സര്‍ക്കാറിന് ഇരട്ടത്താപ്പെന്ന് സാറാ ജോസഫ്


തിരുവനന്തപുരം: വനിതാ മതിൽ വിഷയത്തിൽ സർക്കാരിന് ഇരട്ടത്താപ്പെന്ന് എഴുത്തുകാരി സാറ ജോസഫ്. സത്രീകളെ ശബരിമലയിൽ ഇപ്പോൾ തടയുന്നത് പൊലീസാണ്. ഈ സാഹചര്യത്തിൽ വനിതാ മതിലിന് പ്രസക്തിയില്ല. രഹ്ന ഫാത്തിമയെ എന്തിന് ജയിലിലിട്ടുവെന്ന്  സർക്കാർ വ്യക്തമാക്കണമെന്നും സാറാ ജോസഫ് ആവശ്യപ്പെട്ടു. ഇങ്ങനെ ഒരു സാഹചര്യത്തിൽ വനിതാ മതിലിന് പ്രസക്തിയില്ലെന്നും അവര്‍ പറഞ്ഞു.

രഹ്നാ ഫാത്തിമയെ പിന്തുണച്ച് സാറാ ജോസഫ് നേരത്തെയും രംഗത്തെത്തിയിരുന്നു. രഹ്ന ഫാത്തിമയുടേത് ലിംഗ നീതിക്ക് എതിരായ അറസ്റ്റാണ്. രഹ്നയുടെ വേഷവും നടപ്പും മതവും ധിക്കാരവുമല്ല ശ്രദ്ധിക്കേണ്ടത്. ധിക്കരിക്കാതെ ഇടിച്ചു കയറാനാകില്ല. 

രഹ്‌ന ജയിലിൽ കിടക്കുന്നത് എന്തിന്റെ പേരിലായാലും ലിംഗ നീതിക്ക് എതിരാണ്. സുപ്രീം കോടതി വിധി അനുസരിച്ചാണ് രഹ്ന പ്രവേശിക്കാൻ ശ്രമിച്ചതെന്നും സാറാ ജോസഫ് നേരത്തെ പറഞ്ഞിരുന്നു.

You might also like

Most Viewed