ശബരിമല വിഷയം; സര്‍ക്കാരിന് പിടിവാശിയെന്ന് പ്രതിപക്ഷം


തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് പിടിവാശിയെന്ന് പ്രതിപക്ഷം. സർക്കാർ നിലപാട് മാറ്റാൻ തയാറല്ലെന്നും അതുകൊണ്ടാണ് അനിശ്ചിത അവസ്‌ഥ സഭയില്‍ ഉണ്ടായതെന്നും രമേശ് ചെന്നിത്തല പറഞ്ഞ. നിയമസഭ പിരിഞ്ഞതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു രമേശ് ചെന്നിത്തല. 

തീര്‍ഥാടകര്‍ കൂടണമെങ്കില്‍  നിരോധാജ്ഞ പിന്‍വലിക്കണം. നട തുറന്ന് 26 ദിവസം കഴിഞ്ഞിട്ടും തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവാണ്. സഭ സ്തംഭനവുമായി മുന്നോട്ട് പോയെങ്കിലം മറ്റ് ജനകീയ പ്രശ്നങ്ങള്‍ ഉന്നയിക്കാനുള്ള അവസരം തേടി സമരം പുറത്തേക്ക് കൊണ്ടുപോകാനാണ് പ്രതിപക്ഷം തീരുമാനിച്ചത്. 

പ്രതിപക്ഷ സമരത്തോടുള്ള സര്‍ക്കാര്‍ സമീപിനം പഴയകാലത്തെ മുതലാളിമാര്‍ തൊഴിലാളികളോട് സ്വീകരിച്ച സമീപനമാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി തന്നെ സഭയില്‍ നിന്ന് രണ്ടുതവണ ഇറങ്ങിപ്പോയി.സഭാ നടപടികള്‍ നന്നായി മുന്നോട്ട് കൊണ്ടുപോകണമെന്ന് സര്‍ക്കാരിന് തന്നെ താല്‍പ്പര്യമില്ല. ബ്രൂവറി,  ഡിസ്റ്റിലറിക്ക് ശേഷം സര്‍ക്കാരിന്‍റെ മറ്റൊരു വലിയ അഴിമതി ഇന്ന് ഞങ്ങള്‍ പുറത്തുകൊണ്ടുവരുമെന്നതിനാല്‍ സര്‍ക്കാരിന് സഭ പിരയണമെന്നുണ്ടായിരുന്നതായും ചെന്നിത്തല ആരോപിച്ചു. 

You might also like

  • Straight Forward

Most Viewed