96 ാം വയസ്സില്‍ ഒന്നാം റാങ്കിന്റെ തിളക്കവുമായി കാര്‍ത്ത്യായനിഅമ്മ
ആലപ്പുഴ:കിഴക്കിന്റെ വെനീസിലെ കാര്‍ത്ത്യാനി മുത്തശ്ശി അങ്ങനെ നാലാം തരം കടന്നു. 100 യില്‍ 98 മാര്‍ക്കോടു കൂടിയാണ് മുത്തശ്ശി കേരളാ സാക്ഷരതാ മിഷന്റെ നാലാം തരം തുല്യതാ പരീക്ഷ പാസായത്. മുത്തശ്ശിക്ക് നഷ്ടമായത് വെറും 2 മാര്‍ക്ക് മാത്രം. കണക്കിലെ ഒരു പദം വിട്ടു പോയതാണ് മാര്‍ക്കു നഷ്ടപ്പെടാന്‍ കാരണം.
മലയാള മിഷന്റെ ആഭിമുഖ്യത്തിലുള്ള ഭൂമി മലയാളം പദ്ധതിയുടെയും ലോക മലയാള ഭാഷയുടെയും ഔപചാരിക ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ഉന്നത വിജയത്തിനുള്ള സര്‍ട്ടിഫിക്കറ്റ് കാര്‍ത്ത്യയാനി അമ്മക്ക് കൈമാറി. പൊന്നാട അണിയിച്ചു. അവരുടെ ഇനിയുള്ള ലക്ഷ്യം പത്താംക്ലാസ് പാസാകലും കമ്പ്യൂട്ടർ പഠനവും. സ
സംസ്ഥാനത്ത് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് നടന്ന 'അക്ഷരലക്ഷം' പദ്ധതി ആദ്യഘട്ട പരീക്ഷയിൽ മൊത്തം 43,330 പേരാണ് പരീക്ഷയെഴുതിയത്.

