മഹാ­രാ­ജാ­സ്-തൈ­ക്കൂ­ടം റൂ­ട്ടിൽ‍ മെ­ട്രോ­ സി­വിൽ‍ ജോ­ലി­കൾ‍ ഡി­സംബറിൽ‍ പൂ­ർ‍­ത്തി­യാ­കും


കൊച്ചി : മഹാരാജാസ് കോളേജ് ഗ്രൗണ്ട് മുതൽ‍ തൈക്കൂടം വരെയുള്ള ഭാഗത്ത് കൊച്ചി മെട്രോയുടെ സിവിൽ‍ നിർമ്മാണ ജോലികൾ‍ ഡിസംബറിൽ‍ പൂർ‍ത്തിയാകും. സ്ഥലമെടുപ്പ് കഴിഞ്ഞതോടെ നിർമ്മാണത്തിനും വേഗം കൂടിയിട്ടുണ്ട്. തൈക്കൂടം മുതൽ‍ പേട്ട വരെയുള്ള സ്ഥലം അടുത്തിടെയാണ് കൈമാറിയത്. മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ‍ നിന്ന് തൈക്കൂടം വരെ അഞ്ച് േസ്റ്റഷനുകളാണുള്ളത്. സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില, തൈക്കൂടം. തൈക്കൂടം വരെ അടുത്ത വർ‍ഷം പകുതിയോടെ സർ‍വ്വീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. പേട്ട വരെയുള്ള നിർമ്മാണവും പെട്ടെന്ന് പൂർ‍ത്തിയാക്കാൻ‍ ശ്രമിക്കുന്നുണ്ടെന്ന് അധികൃതർ‍ പറഞ്ഞു.

സിവിൽ‍ ജോലികൾ‍ പൂർ‍ത്തിയായാലേ ട്രാക്കിടൽ‍ ജോലികൾ‍ ആരംഭിക്കാനാകൂ. പാളത്തിന്റെ വൈദ്യുതീകരണമെല്ലാം ഉൾ‍പ്പെടെയാണിത്. വൈറ്റിലയിലെ നിർമ്മാണവും ചന്പക്കര പാലത്തിന്റെ പുനർ‍നിർമ്മാണവുമാണ് ഈ മേഖലയിലെ വെല്ലുവിളികൾ‍.നഗരത്തിലെ ഏറ്റവും തിരക്കേറിയ വൈറ്റിലയിൽ‍ ഇടപ്പള്ളി ജങ്ഷനിലെ മാതൃകയാണ് പിന്തുടരുകയെന്ന് അധികൃതർ‍ പറഞ്ഞു. ഗതാഗത നിയന്ത്രണവും നേരിടുന്നുണ്ട്. നോർ‍ത്ത് മേൽ‍പ്പാലത്തിന്റെ മാതൃകയിലാണ് ചന്പക്കരയിലെ പാലം നിർമ്മാണം. നാലുവരിയിലായിരിക്കും പാലം. പൈലിംഗ് ജോലികളെല്ലാം തുടങ്ങിയിട്ടുണ്ട്. പാലം പൂർ‍ണമായും പൂർ‍ത്തിയാകാന്‍ രണ്ടുവർ‍ഷം വേണം. പാലത്തിന്റെ നടുവിലൂടെയാണ് മെട്രോ കടന്നുപോകുക. തൈക്കൂടത്തുനിന്ന് പേട്ടയിലേക്ക് ഒരു േസ്റ്റഷന്‍ മാത്രമേയുള്ളൂ. മഹാരാജാസ് ഗ്രൗണ്ട് മുതൽ‍ പേട്ട വരെയുള്ള ഭാഗത്ത് േസ്റ്റഷനുകളുടെ നിർമ്മാണവും തുടങ്ങിയതായി ഡി.എം.ആർ‍.സി. അധികൃതർ‍ പറഞ്ഞു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed