സംസ്ഥാനത്ത് തൊഴിലാളി പണിമുടക്ക് തുടങ്ങി


തിരുവനന്തപുരം : സ്ഥിരംതൊഴിൽ ഇല്ലാതാക്കുന്ന കേന്ദ്ര സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത സംസ്ഥാന പണിമുടക്ക് തുടങ്ങി. ഇന്ന് രാത്രി 12 വരെ 24 മണിക്കൂറാണു പണിമുടക്ക്. നിരത്തിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ തടയില്ലെന്ന് സമരക്കാർ അറിയിച്ചു.

തൊഴിലെടുക്കുന്ന എല്ലാവരും പ്രക്ഷോഭത്തിന്റെ ഭാഗമാകുമെന്നു സംഘടനാപ്രതിനിധികൾ അറിയിച്ചു. ബാങ്ക്, ഇൻഷുറൻസ്, ബിഎസ്എൻഎൽ, കേന്ദ്ര‐സംസ്ഥാന സർക്കാർ സർവീസ് ഉൾപ്പെടെ എല്ലാ ജീവനക്കാരും അധ്യാപകരും പണിമുടക്കും. ഓട്ടോ‐ടാക്സി‐ട്രാൻസ്പോർട്ട് മേഖലകളും പണിമുടക്കിൽ പങ്കുചേരുന്നുണ്ട്. കടകമ്പോളങ്ങൾ അടച്ചു വ്യാപാരികളും സമരത്തിന്റെ ഭാഗമാകും. പാൽ, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കിൽനിന്ന് ഒഴിവാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed