മാ­ണി­ ജനകീ­യൻ, മു­ന്നണി­യി­ലെ­ടു­ക്കു­ന്നതിൽ തെ­റ്റി­ല്ലെന്ന് ഇ.പി­ ജയരാ­ജൻ


തൃശ്ശൂർ : മുൻ മന്ത്രിയും കേരളാ കോൺഗ്രസ് (എം) ചെയർമാനുമായ കെ.എം മാണി ജനകീയ അടിത്തറയുള്ള നേതാവാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ പറഞ്ഞു. 

സി.പി.എം സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടക്കുന്ന സെമിനാറിലേക്ക് മാണിയെ ക്ഷണിച്ചതിൽ ഒരു തെറ്റുമില്ല. വളരെക്കാലം എം.എൽ.എയും മന്ത്രിപദവും അലങ്കരിച്ച മാണി സംസ്ഥാനം മുഴുവൻ അറിയപ്പെടുന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു. 

ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ അടിത്തറ വിപുലീകരിക്കണമെന്നാണ് പാർട്ടിയുടെ നിലപാട്. കോൺഗ്രസിന് ബദൽ നയം സ്വീകരിക്കുന്നവരെ മുന്നണിയിൽ എടുക്കുന്നതിൽ തെറ്റില്ലെന്നും ജയരാജൻ പറഞ്ഞു. മാണിയെ മുന്നണിയിൽ എടുക്കുന്നതിനെ സി.പി.ഐ എതിർക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ സി.പി.എമ്മിന്റെ നയം തീരുമാനിക്കുന്നത് തങ്ങളാണെന്ന് ഇ.പി മറുപടി നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed