സാ­മൂ­ഹ മാ­ധ്യമങ്ങൾ വഴി­ സ്വകാ­ര്യത ലംഘി­ക്കു­ന്നവർ­ക്കെ­തി­രെ­ ബഹ്‌റൈനിൽ നി­യമ നടപടി­ സ്വീ­കരി­ക്കും


മനാമ : സാമൂഹ മാധ്യമങ്ങൾ വഴി സാധാരണക്കാരുടെ സ്വകാര്യത ലംഘിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. നിയമ ലംഘകർക്ക് മൂന്ന് മാസം മുതൽ ഒരു വർഷം വരെ തടവും, 500 മുതൽ 1000 ബഹ്‌റൈൻ ദിനാർ വരെ പിഴയും ലഭിക്കും. 

ബഹ്‌റൈൻ ശിക്ഷാ നിയമത്തിൽ ഭേദഗതി കൊണ്ടുവരണമെന്ന ഷൂറാ കൗൺസിലിന്റെ നിർദേശപ്രകാരം പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിവാര പാർലമെന്റ് സമ്മേളനത്തിലാണ് തീരുമാനം. 

നിയമ ഭേദഗതിപ്രകാരം ജനങ്ങളുടെ സ്വകാര്യതയെയോ കുടുംബ ജീവിതത്തെയോ ബാധിക്കുന്നതരത്തിലുള്ള വാർത്തകളോ ചിത്രങ്ങളോ പ്രചരിപ്പിക്കുന്നവർ നിയമ നടപടികൾ നേരിടേണ്ടി വരും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed