മൺ‍­റോ­­­ത്തു­­­രു­­­ത്ത് നിലനിൽപ്പിന് കർ‍­­മപദ്ധതി­­­ രൂ­­­പവൽ­കരി­­­ക്കണമെന്ന് മുഖ്യമന്ത്രി


കൊല്ലം : മൺ‍റോത്തുരുത്തിന്റെ നിലനിൽ‍പ്പിന് ആവശ്യമായ കർ‍മ്മപദ്ധതി രൂപവൽകരിക്കുന്നതിന് വിദഗ്ദ്ധരുടെ അഭിപ്രായം സ്വരൂപിക്കണമെന്നത് ഏറെ പ്രാധാന്യമർ‍ഹിക്കുന്നതായി മുഖ്യമന്ത്രി  പിണറായി വിജയൻ. 

വീടുകൾ‍ വാസയോഗ്യമാക്കുന്നതിന് അടിയന്തര പരിഹാരം കാണണം. പ്രദേശത്തിന് അനുയോജ്യമായ നിർമ്മാണരീതി വികസിപ്പിക്കാൻ‍ സാങ്കേതികവിദഗ്ധരുടെ സഹായം തേടണമെന്നും അദ്ദേഹം നിർദ്ദേസിച്ചു. ഉൽപ്പാദനമേഖലയെസംരക്ഷിക്കാൻ‍ പദ്ധതികൾ സംസ്ഥാനസർ‍ക്കാർ‍ ആവിഷ്‌കരിച്ചിട്ടുണ്ട്. 70 ലക്ഷം രൂപ വിനിയോഗിച്ച് കേരഗ്രാമം പദ്ധതി നടപ്പാക്കുന്നു.  നാളികേരത്തിന്റെ ഉൽപ്പാദനക്ഷമത വർ‍ദ്ധിപ്പിക്കുന്നതിന് ഗവേഷണം നടത്തണം. കാർ‍ഷിക സർവ്‍വകലാശാലകൾ‍, സി.പി.സി.ആർ‍.എ. എന്നിവ മുന്നോട്ടുവരണം. ലവണാംശം വർദ്‍ധിച്ചതിനാൽ‍ നെൽ‍ക്കൃഷി നാശോൻ‍മുഖമായി. ഉപ്പിനെഅതിജീവിക്കുന്ന പൊക്കാളി നെല്ല് കൃഷിചെയ്യുന്നത് പരിശോധിക്കണം. മത്സ്യസന്പത്തിന്റെ വളർ‍ച്ചയ്ക്കും പദ്ധതി ലക്ഷ്യമിടണമെന്നും അദ്ദേഹം വിർദ്ദേശിച്ചു.

പാരിസ്ഥിതികപ്രശ്‌നം പരിഹരിക്കാന്‍ 75 ലക്ഷം രൂപ ഈ വർ‍ഷം അനുവദിച്ചിട്ടുണ്ട്. യാത്രാപ്രശ്‌നമാണ് ഈ നാട്ടുകാർ‍ അനുഭവിക്കുന്ന വേറൊരു ബുദ്ധിമുട്ട്. പുതിയ പാലങ്ങളും റോഡുവികസനങ്ങളും വരുന്നതോടെ ഈ പ്രശ്‌നങ്ങൾ‍ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ‍ കോവൂർ‍ കുഞ്ഞുമോന്‍ എം.എൽ‍.എ അദ്ധ്യക്ഷനായിരുന്നു. മന്ത്രി മാത്യു ടി.തോമസ്,  കെ.സോമപ്രസാദ് എം.പി., പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് മെന്പർ‍ സെക്രട്ടറി പദ്മ മൊഹന്തി, കളക്ടർ‍ എസ്.കാർ‍ത്തികേയതുടങ്ങിയവർ‍ സംസാരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed