ഹൗറയുടെ പുനരുജ്ജീവനം: മലയാളി വിദ്യാർത്ഥിക്ക് ദേശീയ അംഗീകാരം

ഷൊർണൂർ : ഹൗറയുടെ പുനരുജ്ജീവനം പ്രമേയമാക്കിയ മലയാളി എംആർക്ക് വിദ്യാർത്ഥിക്ക് ദേശീയ അംഗീകാരം. നാഷനൽ കൗൺസിൽ ഓഫ് ആർക്കിടെക്ചർ എംആർക്ക് വിദ്യാർത്ഥികൾക്കായി നടത്തിയ ബിരുദാനന്തര ബിരുദ പ്രബന്ധത്തിൽ തിരുവനന്തപുരം ഗവ. എൻജിനീയറിഗ് കോളജ് രണ്ടാം വർഷ വിദ്യാർത്ഥിയായ കെ. ഐ അരുൺ രാജിനാണ് ദേശീയതലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചത്.
രാജ്യത്തിന്റെ ആദ്യകാല വ്യവസായ ആസ്ഥാനമായിരുന്ന കൊൽക്കത്തയിലെ ഹൗറയെ പുനരുജ്ജീവിപ്പിക്കാനുള്ള രൂപരേഖയ്ക്കാണ് അംഗീകാരം. പ്ലേസ് ബ്രാൻഡിഗ് എന്ന രീതിയിൽ ഹൗറയെ പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ചാണ് ഷൊർണൂർ സ്വദേശിയായ കെ.ഐ അരുൺരാജ് രൂപരേഖയും പ്രബന്ധവും തയാറാക്കിയത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്ക് ദേശീയ ആർക്കിടെക്ചർ കൗൺസിൽ രൂപരേഖ കൈമാറും.
രാജ്യത്തെ എൻജിനീയറിഗ് വ്യവസായശാലകളുടെ ഹബ് എന്ന നിലയിലാണ് ഹൗറ അറിയപ്പെടുന്നത്. ബേൺ സ്റ്റാൻഡേർഡ് കന്പനിഎന്നാൽ സമീപനാളുകളിൽ ഹൗറയുടെ വ്യവസായ മേഖലയും തളർച്ച നേരിടുകയാണ്. ഇൗ സാഹചര്യത്തിലാണ് പ്രബന്ധത്തിന് പ്രസക്തിയേറിയത്.
അരുൺരാജിന്റെ മാതൃക അംഗീകരിക്കപ്പെട്ടാൽ ബംഗാൾ വികസനത്തിൽ മലയാളിയായ അരുൺരാജ് ശ്രദ്ധേയമാകും. ഷൊർണൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കുന്നനങ്ങത്ത് കെ. വേണുഗോപാലന്റെയും നഗരസഭ മുൻ കൗൺസിലർ രത്നാവതി യുടെയും രാജന്റെയും മകനാണ് അരുൺ രാജ്.