കേരളത്തില്‍ കൊക്കോ കോള, പെപ്സി വില്പന നിര്‍ത്തുന്നു

കൊച്ചി: കേരളത്തില്‍ കൊക്കോ കോള, പെപ്സി വില്പന നിര്‍ത്താന്‍ വ്യാപാരികളുെട നീക്കം. ചൊവ്വാഴ്ച മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയശേഷം അന്തിമതീരുമാനം ഉണ്ടാകും.
കടുത്ത വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായ സാഹചര്യത്തിലാണ് ജലമൂറ്റൂന്ന കമ്പനികള്‍ക്കെതിരെ വ്യാപ്യാരികളും രംഗത്തെത്തിയത്. കേരളത്തിലെ ഏഴുലക്ഷം വ്യാപ്യാരികളാണ് കൊക്കകോള, പെപ്സി വില്‍പ്പന അവസാനിപ്പിക്കുന്നത്. പകരം നാടന്‍ പാനീയങ്ങള്‍ വില്‍ക്കാനാണ് ആലോചന. വരുന്ന ചൊവ്വാഴ്ച മുതല്‍ കേരളത്തിലെ കടകളില്‍ കൊക്കകോള, പെപ്സി എന്നിവ ഉണ്ടാകില്ലെന്നും വ്യാപ്യാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിന്തുണ തേടുമെന്നും ജലചൂഷണത്തിനെതിരെയുളള പോരാട്ടത്തില്‍ അണിനിരക്കുമെന്നും കേരള വ്യാപ്യാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി നസറുദിന്‍ പറഞ്ഞു. തങ്ങളുടെ അഖിലേന്ത്യാ സംഘടന എടുത്ത തീരുമാനത്തിന്റെ പുറത്താണ് കേരളത്തിലും കൊക്കകോള, പെപ്സി എന്നീ ശീതളപാനീയങ്ങളെ പടിക്കുപുറത്ത് നിര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം ഒന്നുമുതലാണ് തമിഴ്നാട്ടില്‍ കോള, പെപ്സി ഉള്‍പ്പെടെയുള്ള പാനീയങ്ങളുടെ വില്‍പ്പന പൂര്‍ണമായും അവസാനിപ്പിച്ചത്.