ചലച്ചിത്ര അവാർഡ്: വിനായകൻ നടൻ,രജീഷ മികച്ച നടി

കൊച്ചി: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്നു. മികച്ച കഥാചിത്രം മാൻഹോൾ. മികച്ച നടനായി വിനായകനെയും മികച്ച നടിയായി രജിഷയേയും തിരഞ്ഞെടുത്തു.
കമ്മട്ടിപ്പാടത്തിലെ ഗംഗ എന്ന കഥാപാത്രത്തിലൂടെയാണ് വിനായകന്‍ മികച്ച നടനായത്. അനുരാഗ കരിക്കിന്‍ വെള്ളത്തിലെ അഭിനയത്തിനാണ് രജിഷയ്ക്ക് പുരസ്‌കാരം. മാന്‍ഹോള്‍ മികച്ച ചിത്രമായും ഈ സിനിമ സംവിധാനം ചെയ്ത വിധു വിന്‍സെന്റ് മികച്ച സംവിധായികയായും തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കുകയാണ്. മന്ത്രി എ കെ ബാലനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തുന്നത്. ഛായാഗ്രാഹകനും സംവിധായകനുമായ എ കെ ബീര്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.
മികച്ച ചിത്രം: മാന്‍ഹോള്‍
മികച്ച രണ്ടാമത്തെ ചിത്രം: ഒറ്റയാള്‍ പാത
ജനപ്രിയ ചിത്രം: മഹേഷിന്റെ പ്രതികാരം
മികച്ച സംവിധായിക: വിധു വിന്‍സെന്റ് (മാന്‍ഹോള്‍)
മികച്ച നടന്‍: വിനായകന്‍ (കമ്മട്ടിപ്പാടം)
മികച്ച നടി: രജിഷാ വിജയന്‍( അനുരാഗ കരിക്കിന്‍വെള്ളം)
ഛായാഗ്രഹണം: എംജെ രാധാകൃഷ്ണന്‍ (കാട് പൂക്കുന്ന നേരം)