പത്താംനമ്പര്‍ നമ്പര്‍പ്ലേറ്റിന് പത്ത് ദശലക്ഷം ദിര്‍ഹം

അബുദാബി: വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റിനായി അബുദാബിയില്‍ നടന്ന ലേലംവിളിയില്‍ നടന്നത് കൗതുകകരമായ സാമ്യം.
പത്താം നമ്പര്‍ നമ്പര്‍പ്ലേറ്റാണ് പത്ത് ദശലക്ഷം ദിര്‍ഹത്തിന് ലേലത്തില്‍ പോയത്. എമിറേറ്റ്‌സ് ഓക്ഷന്‍ അബുദാബി പോലീസുമായി ചേര്‍ന്ന് നടത്തിയ ലേലത്തിലാണ് നമ്പര്‍പ്ലേറ്റിലെ അക്കവും ലേലത്തുകയും ഒത്തുവന്നത്.
ആയിരം ദിര്‍ഹത്തിലാരംഭിച്ച ലേലംവിളി 511 തവണ മാറിമാറി വിളിച്ചാണ് ഒടുവില്‍ മോഹവിലയിലെത്തിയത്. 10,001,000 ദിര്‍ഹത്തിനാണ് ലേലം ഉറപ്പിച്ചത്.