നാല് ജില്ലകളിൽ കെഎസ്ആർടിസി മിന്നൽ പണിമുടക്ക്


കോട്ടയം: സംസ്ഥാനത്തെ നാല് ജില്ലകളിൽ കെഎസ്ആർടിസി മിന്നൽ പണിമുടക്ക്. കോട്ടയം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് പണിമുടക്കുന്നത്.

ശമ്പളം വൈകുന്നതിനെ തുടർന്ന് തൊഴിലാളി സംഘനയായ ടിഡിഎഫാണ് സമരം നടത്തുന്നത്. ഈ നാല് ജില്ലകളിലെ ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം ലഭിച്ചിരുന്നില്ല. യാതൊരു മുന്നറിയിപ്പും ഇല്ലാതിരുന്ന സമരം മൂലം യാത്രക്കാർ വലയുന്നു.

നിലവില്‍ ജില്ലയിലെ ഡിപ്പോകളില്‍ നിന്നും എടുക്കുന്ന വണ്ടികള്‍ മാത്രമെ സമരാനുകൂലികൾ തടയുന്നുള്ളു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed