'വിരല്‍തുമ്പില്‍ സ്മാര്‍ട്ട് അച്യുതാനന്ദന് ' മുഖ്യമന്ത്രിയുടെ കത്ത്

കൊച്ചി: നവമാധ്യമങ്ങളുടെ അത്ഭുതകരമായ ശക്തി വിഎസ്സും അദ്ദേഹത്തിന്റെ പ്രസ്ഥാനവും തിരിച്ചറിഞ്ഞത് നന്നായെന്ന് ഉമ്മന്‍ചാണ്ടി. ഫെയ്‌സ്ബുക്ക് അക്കൗണ്ടും ട്വിറ്റര്‍ അക്കൗണ്ടും വെബ്‌സൈറ്റും ഉദ്ഘാടനം ചെയ്തു കൊണ്ട് വിഎസ് അച്യുതാനന്ദന്‍ നവമാധ്യമരംഗത്തേക്ക് കടന്നുവന്ന പശ്ചാത്തലത്തില്‍ കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം കമ്പ്യൂട്ടറുകള്‍ക്കെതിരെ നടത്തിയ സമരത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫെയ്‌സ്ബുക്കില്‍ പ്രതികരണവുമായെത്തിയത്.
80കളില്‍ നിങ്ങള്‍ നടത്തിയ സമരത്തിലൂടെ കേരളത്തിന് നഷ്ടമായത ഇന്ത്യയുടെ ഐടി തലസ്ഥാനമാകാനുള്ള കേരളത്തിന്റെ അവസരമാണ്, അങ്ങയുടെ സമരകോലാഹലം മൂലം ഒരു പതിറ്റാണ്ടുകാലത്തെ നഷ്ടം എത്ര കനത്താതായിരുന്നുവെന്ന കാര്യം പ്രത്യേകം എടുത്തുപറയേണ്ട കാര്യമല്ലല്ലോയെന്ന് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. കാല്‍ക്കോടി പേര്‍ക്കെങ്കിലും തൊഴില്‍ ലഭിക്കേണ്ട അവസരമാണ് അങ്ങും സിപിഐഎമ്മു ചേര്‍ന്ന് നടത്തിയ കമ്പ്യൂട്ടര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ തച്ചുടയ്ക്കപ്പെട്ടതെന്നും പോസ്റ്റില്‍ പറയുന്നു. ഈ വസ്തുതകള്‍ ഇനിയെങ്കിലും അങ്ങ് അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നുവെന്ന് കുറിച്ചുകൊണ്ടാണ് വിഎസ്സിനുള്ള തുറന്ന കത്ത് മുഖ്യമന്ത്രി അവസാനിപ്പിക്കുന്നത്.