ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി ജയിലില്‍ 2000 തവണ ബലാല്‍സംഗം ചെയ്യപ്പെട്ടു

ബ്രിസ്‌ബേന്‍ : പുരുഷന്‍മാരുടെ ജയിലില്‍ അടയ്ക്കപ്പെട്ട ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ സഹ തടവുകാർ നിരന്തരമായി ലൈംഗികപീഡനം നടത്തിയതായി വെളിപ്പെടുത്തല്‍. രണ്ടായിരത്തോളം തവണ ലൈംഗികമായി തന്നെ പീഡിപ്പിച്ചതായി യുവതി പറയുന്നു.
കാര്‍ മോഷണക്കേസിലാണ് യുവതിയ്ക്ക് ജയിൽ ശിക്ഷ ലഭിച്ചത്. ജയിലില്‍ എത്തിയപ്പോൾ നടത്തിയ ശാരീരിക പരിശോധനയിൽ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീയാണെന്ന് തെളിഞ്ഞതോടെ പുരുഷ തടവുകാര്‍ നിരന്തരം ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി പറയുന്നു.
ജയിലിലായതിനാൽ ഹോര്‍മോണ്‍ ചികിത്സ തുടരാന്‍ അധികൃതര്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് മുഖത്ത രോമങ്ങള്‍ വളരാനും തുടങ്ങിയിരുന്നു. പീഡനം സഹിക്കാനാവാതെ മൂന്ന് തവണ ജയില്‍ ചാടാന്‍ ശ്രമിച്ചെങ്കിലും പിടിക്കപ്പെട്ടു.