മോദി ജമ്മുകശ്മീരിൽ

ഡല്ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മുകശ്മീര്‍ സന്ദര്‍ശനം തുടരുന്നു. ഇന്ന് 9 മണിയോടെ കശ്മീരിലെത്തിയ മോദിയെ ഗവര്‍ണര്‍ എന്‍ എന്‍ വോറ, മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. പിഡിപി - ബിജെപി മന്ത്രിമാര്‍, സൈനിക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സ്വീകരിച്ചു.ശ്രീമാതാ വൈഷ്‌ണോദേവി നാരായണ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കത്ര സ്പോട്സ് കോംപ്ലക്സ് കൂടി ഉദ്ഘാടനം ചെയ്യുന്ന മോദി കത്രയില്‍ നടക്കുന്ന പൊതു റാലിയെയും അഭിസംബോധന ചെയ്യും. കശ്മീര്‍ മുഖ്യമന്ത്രിയായി മെഹ്ബൂബ മുഫ്തി അധികാരമേറ്റ ശേഷം മോദി നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് കശ്മീരില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.