ആയിരത്തോളം മാതൃഭൂമി പത്രങ്ങള്‍ തീയിട്ട് നശിപ്പിച്ചു

കണ്ണൂര്‍: മട്ടന്നൂരും പരിസരപ്രദേശങ്ങളിലുമായി ആയിരത്തോളം മാതൃഭൂമി പത്രങ്ങള്‍ തീയിട്ടു നശിപ്പിച്ചു. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും കഴിഞ്ഞദിവസം പത്രത്തില്‍വന്ന റിപ്പോര്‍ട്ടിനെതുടര്‍ന്നാണ് അക്രമമെന്നാണ് സൂചന.
മാതൃഭൂമിയുടെ നഗരം പേജില്‍ പ്രവാചകനെ നിന്ദിച്ചുവെന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയിലും പുറത്തും വലിയ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. നിരവധിപേര്‍ പത്രം ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് പത്രം നശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.