സ്കോട്ട്ലാന്‍ഡിന്റെ ധനകമ്മി 1,50,000 കോടി രൂപ


എഡിന്‍ബറോ: സ്കോട്ട്ലാന്‍ഡിന്റെ ധനകമ്മി യുകെയുടെ കമ്മിയേക്കാള്‍ ആനുപാതികമായി ഇരട്ടിയെന്ന് റിപ്പോര്‍ട്ട്. സ്കോട്ട്ലാന്‍ഡിന്റെ ധനകമ്മി 1,50,000 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. ഇത്രയും ധനകമ്മി വന്നത് സ്കോട്ട്ലാന്‍ഡ് ഫസ്റ്റ് മിനിസ്റ്റര്‍ നികോളോ സറ്റര്‍ജന്‍സിന്റെ നേതൃത്വത്തെ ചോദ്യം ചെയ്യുന്നതാണ്.

2014-2015 വര്‍ഷത്തെ സ്കോട്ടിഷ് സര്‍ക്കാരിന്റെ വരവ് ചെലവ് കണക്ക് പുറത്തു വിട്ടതോടെ നിരവധി ആരോപണങ്ങളാണ് ഉയര്‍ന്നു വരുന്നത്. സ്റ്റര്‍ജന്‍സ് സ്കോട്ടിഷ് ജനതയെ വില്‍ക്കാന്‍ ശ്രമിച്ചു എന്നതിന്റെ തെളിവാണ് ഈ കണക്കുകള്‍.

ഭാവിയില്‍ എണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് വിലകയറ്റാനുള്ള ശ്രമമാണിതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു.

ലോക സാമ്ബത്തിക മാന്ദ്യം സംഭവിച്ച 2009-2010 നുശേ,മുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. അതേസമയം ലോക സാമ്ബത്തിക മാന്ദ്യത്തിനു പിന്നാലെ യുകെയുടെ സാമ്ബത്തിക സ്ഥിതിയില്‍ ക്രമേണ ഉയര്‍ച്ചയാണ് കണ്ടതെന്നും വിലയിരുത്തപ്പെടുന്നു.

അതേസമയം എണ്ണവിലയിടിവ് തുടരുന്നതിനാല്‍ അടുത്ത വര്‍ഷം ധനകമ്മി വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. യുകെയില്‍ നിന്നു വിടുതലിനുള്ള തന്റെ വാദം അരക്കിട്ടുറപ്പിച്ചുകൊണ്ട് ഒരു വര്‍ഷത്തെ കണക്ക് കണ്ട് മാത്രം കുറ്റപറയരുതെന്ന് സ്റ്റര്‍ജന്‍സ് പറയുന്നു. പത്തുവര്‍ഷത്തിനിടയില്‍ നടന്ന എണ്ണ വിലയിടിവും നോര്‍ത്ത് സീയില്‍ നേരിട്ട പിടിപ്പുകേടും ആക്കം കൂട്ടിയെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed