ആറ് വർഷത്തെ പ്രണയം; ബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു
ഷീബ വിജയൻ
എറണാകുളം: വടക്കൻ പറവൂരിൽ പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് ആൺ സുഹൃത്ത് യുവതിയെ കുത്തിക്കൊന്നു. ചൂണ്ടി സ്വദേശിനിയായ സുരമ്യയാണ് കൊല്ലപ്പെട്ടത്. അക്രമത്തിൽ തുരുത്തിപ്പുറം സ്വദേശി ഷിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇരുവരും തമ്മിൽ കഴിഞ്ഞ ആറു വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ, കുറച്ചുകാലമായി സുരമ്യ ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചതിനെ ചൊല്ലി ഇവർ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംസാരിക്കാനായി സുരമ്യ ഇന്ന് ഷിബിന്റെ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം നടന്നത്.
തർക്കത്തെ കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ, രാവിലെ പത്ത് മണിയോടെ വീട്ടിലുണ്ടായിരുന്ന കറിക്കത്തി ഉപയോഗിച്ച് ഷിബിൻ സുരമ്യയെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരമ്യയെ ഉടൻതന്നെ അടുത്തുള്ള താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതിനായുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
adsadsadsas

