ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ നിര്‍ത്തലാക്കി; അടിമാലിയിലെ സ്‌കൂളില്‍ രക്ഷിതാക്കളുടെ പ്രതിഷേധം


ഷീബ വിജയൻ

ഇടുക്കി: ഇംഗ്ലീഷ് മീഡിയം ഡിവിഷന്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയ സംഭവത്തിൽ അടിമാലി സർക്കാർ ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം. പ്രധാന അധ്യാപികയെ ഉപരോധിച്ചാണ് പ്രതിഷേധം ന‌ടക്കുന്നത്. പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. വിദ്യാർഥികൾ കുറവുള്ളതിനാൽ ഇംഗ്ലീഷ് മീഡിയം ഡിവിഷൻ നിലനിർത്താൻ സാധിക്കില്ലെന്നാണ് അധ്യാപകർ പറയുന്നത്. എന്നാൽ ഡിവിഷൻ നിർത്തുന്ന കാര്യം അറിയിച്ചത് മെയ് 30ന് മാത്രമാണെന്ന് രക്ഷിതാക്കൾ പറയുന്നു. മറ്റൊരു സ്കൂളിലും ഇനി അഡ്മിഷൻ ലഭിക്കില്ല. എ‌ട്ട് വർഷം ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ച് ഇനി മലയാളം മീഡിയത്തിലേക്ക് മാറുന്നത് അപ്രായോഗികമാണെന്നും രക്ഷിതാക്കൾ പറയുന്നു. ഇതിനി‌ടെ പ്രതിഷേധവുമായി രംഗത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.

article-image

asddsdsfdsf

You might also like

Most Viewed