പാര്‍ട്ടി പേജില്‍ രാഹുലിന്റെ പ്രചാരണ വീഡിയോ; സിപിഎം പരാതി നല്‍കി


പാര്‍ട്ടി പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ വന്ന സംഭവത്തില്‍ സിപിഎം പോലീസില്‍ പരാതി നല്‍കി. ഇ-മെയില്‍ മുഖേന പത്തനംതിട്ട എസ്പിക്കാണ് പരാതി നല്‍കിയത്. ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് എസ്പി അറിയിച്ചു. അതേസമയം പത്തനംതിട്ട സിപിഎമ്മിന്‍റെ ഫേസ്‌ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രചാരണ വീഡിയോ അപ്‌ലോഡ് ചെയ്ത സംഭവം ഹാക്കിംഗ് അല്ലെന്നാണ് പാർട്ടിയുടെ കണ്ടെത്തലെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

പേജിന്‍റെ അഡ്‌മിൻമാരിൽ ഒരാൾ തന്നെയാണ് വീഡിയോ അപ്‌ലോഡ് ചെയ്‌തതെന്നാണ് വിവരം. പാലക്കാട് എന്ന സ്‌നേഹവിസ്‌മയം എന്നുള്ള തലവാചകത്തോടെയാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പ്രമോഷൻ വീഡിയോ സിപിഎം പത്തനംതിട്ട പേജിൽ വന്നത്.

article-image

ASDASDADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed