പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കണം; ഇസ്രായേലിൽ പ്രതിഷേധം ശക്തം


ഗസ്സക്കെതിരെ ഇസ്രായേൽ‍ യുദ്ധം തുടരുന്ന സാഹചര്യത്തിൽ‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കണം, തെരഞ്ഞെടുപ്പ് നേരത്തെയാക്കണം എന്നീ ആവശ്യങ്ങൾ‍ ഉന്നയിച്ച് ഇസ്രായേലികൾ‍ വിവിധ നഗരങ്ങളിൽ‍ പ്രതിഷേധ പ്രകടനം നടത്തി. ഗസ്സയിൽ‍ ബന്ദികളാക്കപ്പെട്ടവരുടെ കുടുംബങ്ങൾ‍ നെതന്യാഹുവിന്‍റെ വസതിക്കു മുന്നിലും പ്രതിഷേധിച്ചു.  ആയിരക്കണക്കിന് ഇസ്രായേലികൾ ഹൈഫ നഗരത്തിൽ, ഹൊറേവ് കവലയിൽ, സർക്കാരിനെതിരെ, ഉടനടി തെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. റിപ്പോർ‍ട്ടുകൾ സൂചിപ്പിക്കുന്നു. ഹൈഫ നഗരത്തിലെ കാർമൽ ഏരിയയിൽ നിന്ന് ഹൊറേവ് കവലയിലെ പ്രതിഷേധ കേന്ദ്രത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചത്. തെൽ‍ അവിവിനടുത്തുള്ള ക്ഫാർ സബ നഗരത്തിൽ ‘തെരഞ്ഞെടുപ്പ് ഇപ്പോൾ‍‘ എന്ന മുദ്രാവാക്യം ഉയർ‍ത്തി നൂറുകണക്കിനാളുകൾ‍ പ്രകടനം നടത്തിയതായി റിപ്പോർ‍ട്ടിൽ‍ പറയുന്നു. നെതന്യാഹു രാജിവയ്ക്കണമെന്നും തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും പ്രതിഷേധക്കാർ‍ ആവശ്യപ്പെട്ടു.

ഗസ്സയിലെ ബന്ദികളുടെ ഡസൻ കണക്കിന് കുടുംബങ്ങൾ അവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സിസേറിയ നഗരത്തിലെ (വടക്ക്) നെതന്യാഹുവിൻ്റെ വീടിന് മുന്നിൽ പ്രകടനം നടത്തി. തുടർച്ചയായ രണ്ടാം ആഴ്ചയും ഗസ്സയിലെ ബന്ദികളുടെ കുടുംബങ്ങൾ സിസേറിയയിലെ നെതന്യാഹുവിൻ്റെ വീടിന് മുന്നിൽ പ്രതിഷേധിക്കുകയാണ്. സർക്കാരിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് തെൽ അവീവിനടുത്തുള്ള റാനാന നഗരത്തിലും നൂറുകണക്കിന് ആളുകൾ പ്രകടനം നടത്തി.

article-image

sdfdsf

You might also like

  • Straight Forward

Most Viewed