ഭീകരാക്രമണ ഭീഷണി; ജർമനിയിലെ പ്രസിദ്ധമായ കൊളോൺ കത്തീഡ്രലിൽ സുരക്ഷ ശക്തമാക്കി


ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കിടെ ഭീകരാക്രമണം നടന്നേക്കാമെന്ന സൂചനയിൽ ജർമനിയിലെ പ്രസിദ്ധമായ കൊളോൺ കത്തീഡ്രലിൽ സുരക്ഷ ശക്തമാക്കി. ശനിയാഴ്ച പോലീസ് സംഘം നായകളുമായി തെരച്ചിൽ നടത്തിയ ശേഷം പള്ളി താത്കാലികമായി അടച്ചിട്ടു. ക്രിസ്മസ് തലേന്നും ക്രിസ്മസ് ദിനത്തിലും പള്ളിയിലെത്തുന്ന എല്ലാവരെയും സുരക്ഷാ പരിശോധനയ്ക്കു വിധേയമാക്കുമെന്നാണ് അറിയിപ്പ്. അന്വേഷണം പുരോഗമിക്കുന്നതിനാൽ കൂടുതൽ വിശദാംശങ്ങൾ നല്കാൻ പോലീസ് തയാറായിട്ടില്ല. ഹമാസ്−ഇസ്രയേൽ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്‌ലാമിക ഭീകരർ ആക്രമണത്തിനു പദ്ധതിയിടുന്നുവെന്ന സൂചന ഓസ്ട്രിയ, ജർമനി, സ്പെയിൻ സർക്കാരുകൾക്കു ലഭിച്ചതായി ജർമനിയിലെ ബിൽഡ് പത്രം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. 

ജർമനിയിൽ ഇസ്‌ലാമിസ്റ്റുകളുടെ ഭീഷണി വർധിച്ചുവരുന്നതായി ആഭ്യന്തരമന്ത്രി നാൻസി ഫീസറും മുന്നറിപ്പു നല്കി. ഓസ്ട്രിയയിൽ എല്ലാ പള്ളികൾക്കും ക്രിസ്മസ്ചന്തകൾക്കും സുരക്ഷ വർധിപ്പിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്. സ്പെയിനിൽ ഡിസംബർ 18 മുതൽ കടുത്ത ജാഗ്രത പാലിച്ചുവരികയാണ്. വിശുദ്ധ പത്രോസിന്‍റെ നാമധേയത്തിലുള്ള കൊളോൺ കത്തീഡ്രൽ കൊളോൺ അതിരൂപതയുടെയും ആർച്ച്ബിഷപ്പിന്‍റെയും ആസ്ഥാനമാണ്. ഗോഥിക് മാതൃകയിൽ നിർമിച്ച പള്ളിക്ക് യുനസ്കോയുടെ പൈതൃകപദവിയുണ്ട്. ജർമനിയിൽ ഏറ്റവും കൂടുതൽ പേർ സന്ദർശിക്കുന്ന സ്ഥലമാണ്. ശരാശരി 20,000 പേർ ദിവസവുമെത്തും.

article-image

asdads

You might also like

  • Lulu Exchange
  • Straight Forward

Most Viewed