അണ്വായുധ ആക്രമണത്തിന്‍റെ റിഹേഴ്സൽ നടത്തിയതായി റഷ്യ


അണ്വായുധ ആക്രമണത്തിന്‍റെ റിഹേഴ്സൽ നടത്തിയതായി റഷ്യ അറിയിച്ചു. ശത്രുവിന്‍റെ അണ്വായുധ ആക്രമണത്തിനു മറുപടിയായി വൻ അണ്വായുധ ആക്രമണം തിരിച്ചു നടത്തുന്നതാണ് പരിശീലിച്ചതെന്നു പ്രതിരോധമന്ത്രി സെർജി ഷോയ്ഗു അറിയിച്ചു. 

ഫാർ ഈസ്റ്റ് പ്രദേശത്തുനിന്ന് ബാലിസ്റ്റിക് മിസൈലും ബേരന്‍റസ് കടലിലെ ആണവ അന്തർവാഹിനിയിൽനിന്ന് ക്രൂസ് മിസൈലും തൊടുത്താണു പരീക്ഷണം നടത്തിയത്. ഇതിന്‍റെ വീഡിയോ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. അണ്വായുധ പരീക്ഷണ നിരോധന ഉടന്പടി(സിടിബിടി)യിൽനിന്ന് റഷ്യ പിന്മാറിയതിനു പിന്നാലെയാണ് ഈ സംഭവം.

article-image

sfsfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed